കേരള സർവകലാശാലയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം കാര്യവട്ടം CLIF-ൽ സംഘടിപ്പിച്ചു. “Yoga for Healthy Ageing” എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന പരിപാടി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ രജിസ്ട്രാർ, CSS വൈസ് ചെയർമാൻ, IQAC ഡയറക്ടർ, സെന്റർ ഫോർ അണ്ടർഗ്രാജുവേറ്റ് സ്റ്റഡീസ് ഡയറക്ടർ, CLIF ഡയറക്ടർ, റിസർച്ച് ഡയറക്ടർ, ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് ഡയറക്ടർ, TRIC-KU ജോയിന്റ് ഡയറക്ടർ,, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ, ക്യാമ്പസ് അഡ്മിനിസ്ട്രേഷൻ ജോയിന്റ് രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ എന്നിവർ പങ്കെടുത്തു. വിവിധ വകുപ്പുകളിലെ ഡീന്മാർ, വകുപ്പ് മേധാവികൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യവും പരിപാടിക്ക് മാറ്റുകൂട്ടി.
യോഗ പരിശീലനവും ബോധവത്കരണ പരിപാടികളും ഉൾപ്പെട്ട ചടങ്ങ് സർവകലാശാലാ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ നടന്നു. കേരള സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പിലെ ഇൻസ്ട്രക്ടറായ ശ്രീമതി ഷീജ കെ. എസ്. പങ്കെടുത്തവർക്ക് യോഗ പരിശീലനത്തിന് നേതൃത്വം നൽകി. ആരോഗ്യകരമായ വാർധക്യത്തിനും സമഗ്രമായ ക്ഷേമത്തിനും യോഗയുടെ പ്രാധാന്യം സമൂഹത്തിലാകെ പ്രചരിപ്പിക്കുന്നതിന് ഇത്തരം പരിപാടികൾ സഹായകരമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.