World Environment Day Celebration 2026

University Campus, Palayam

ലോകപരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി കേരള സർവകലാശാലയിൽ ജൂൺ 5 മുതൽ 12 വരെ സംഘടിപ്പിക്കുന്ന ശുചീകരണ-ഹരിതവത്കരണ പരിപാടികൾക്ക് തുടക്കമായി. സർവകലാശാല വൈസ്ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ സർവകലാശാല ക്യാമ്പസിൽ വൃക്ഷത്തൈനട്ടുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ദേശീയ സേവനപദ്ധതിയുടെ (NSS) നേതൃത്വത്തിൽ നടക്കുന്ന ഈ സംരംഭത്തിന്‍റെ ഭാഗമായി സർവകലാശാല ക്യാമ്പസ് പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങളും ഹരിതവത്കരണ പരിപാടികളും വിവിധവകുപ്പുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കും. സാമൂഹ്യവനവത്കരണവകുപ്പ് മുഖേന വിവിധ പഠന വകുപ്പ് പരിസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരവികസനത്തിനും പ്രാധാന്യം നൽകുന്ന ഈ പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർഥികളും ജീവനക്കാരും സജീവമായി പങ്കാളികളാകുമെന്ന് വൈസ്ചാൻസലർ അറിയിച്ചു.