| ![]() ![]() |
കേരള സർവകലാശാലയിൽ വിവരാവകാശനിയമം ഫലപ്രദമായി നടപ്പിലാക്കാനുള്ള ചുമതല ചുവടെ കൊടുത്തിട്ടുള്ള ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാണ്.:
അപ്പീൽ അധികാരിഡോ. കെ. എസ്. അനില്‍കുമാര്‍ |
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ:ശ്രീമതി കെ. ശോഭന കുമാരി |
മലയാളത്തിലോ ഇംഗ്ലീഷിലോ വിവരം ലഭ്യമാക്കേണ്ട സ്ഥലത്തിന്റെ പ്രാദേശിക ഭാഷയിലോ എഴുതി തയ്യാറാക്കിയതോ ഇലക്ട്രോണിക് മാധ്യമം ഉപയോഗിച്ച് രൂപപ്പെടുത്തിയതോ ആയ അപേക്ഷയാണ് സമർപ്പിക്കേണ്ടത്.
അപേക്ഷകന്റെ പൂർണമായ പേര്, മേൽവിലാസം, അറിയേണ്ട വിവരത്തിനാവശ്യമായ വസ്തുതകൾ, ആവശ്യമായ മറ്റു രേഖകൾ എന്നിവ അപേക്ഷ ഫോറത്തിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
അപേക്ഷയോടൊപ്പം നിർദ്ദിഷ്ട അപേക്ഷാ ഫീസ് കൂടി അടയ്ക്കേണ്ടതാണ്.
കേരളത്തിലെ വിവരാവകാശ നിയമം അനുസരിച്ച് അപേക്ഷാഫീസായി 10 രൂപ താഴെ പറയുന്ന രീതികളിലൂടെ അടയ്ക്കാവുന്നതാണ്:
സർവകലാശാലയുടെ ക്യാഷ് കൗണ്ടർ
സർവകലാശാല ഫിനാൻസ് ഓഫീസറുടെ പേരിൽ SBI, KUOC ബ്രാഞ്ച് , തിരുവനന്തപുരത്ത് മാറുവാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റ്
പോസ്റ്റല്‍ ഓര്‍ഡര്‍
വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ അറിയുന്നതിനായി, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, കേരള സർവകലാശാല, തിരുവനന്തപുരം- 695034 എന്ന വിലാസത്തിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ എഴുതി തയ്യാറാക്കാൻ അപേക്ഷകന് കഴിയാത്ത പക്ഷം; സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷ തയ്യാറാക്കാൻ വേണ്ട എല്ലാ സഹായവും നൽകേണ്ടതാണ്.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ അപേക്ഷാഫീസ് നൽകേണ്ടതില്ല. അപേക്ഷകർ തങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ ആണെന്ന് തെളിയിക്കുന്നത്തിനായി ഗ്രാമപ്രദേശത്ത് താമസിക്കുന്നവർ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറിൽ നിന്നും, മുനിസിപ്പാലിറ്റി/ കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ളവർ മുനിസിപ്പാലിറ്റി / കോർപറേഷൻ സെക്രട്ടറിയിൽ നിന്നുമുള്ള ബി. പി. എൽ. സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൻ തന്നെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങൾ അല്ലാതെ അപേക്ഷ സമർപ്പിച്ചതിന്റെ കാരണമോ തന്നെ സംബന്ധിക്കുന്ന മറ്റു വിവരങ്ങളോ നൽകേണ്ടതില്ല.
അപേക്ഷ സ്വീകരിച്ചതിനു ശേഷം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ 30 ദിവസത്തിനുള്ളിൽ അപേക്ഷ പരിശോധിച്ച് വിവരങ്ങൾ നൽകുകയോ അല്ലെങ്കിൽ വിവരാവകാശ നിയമം സെക്ഷൻ 8-ലും 9-ലും പറഞ്ഞിരിക്കുന്ന പ്രകാരം നിരസിക്കുകയോ ചെയ്യേണ്ടതാണ്.
എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ സംബന്ധിക്കുന്ന വിവരങ്ങൾ ആണ് അന്വേഷിക്കുന്നതെങ്കിൽ അപേക്ഷ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ തന്നെ അപേക്ഷകന് വിവരങ്ങൾ ലഭ്യമാക്കേണ്ടതാണ്.
നിശ്ചിത സമയ പരിധിക്കുള്ളിൽ ആവശ്യപ്പെട്ട വിവരത്തിനുള്ള മറുപടി നൽകിയില്ല എങ്കിൽ, അപേക്ഷ നിരസിക്കപ്പെട്ടതായി കണക്കാക്കും.
വിവരം ലഭ്യമാക്കുന്നതിന് പണം അടയ്ക്കേണ്ടതുണ്ടെങ്കിൽ ആവശ്യമായ തുകയും, തുക കണക്കാക്കിയ രീതിയും വ്യക്തമാക്കി ആ തുക അടയ്ക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള അറിയിപ്പ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് നൽകേണ്ടതാണ്. ഈ അറിയിപ്പ് നൽകുന്നതിനും തുക ഒടുക്കുന്നതിനും ഇടയ്ക്കുള്ള കാലാവധി ആവശ്യപ്പെട്ട വിവരം നൽകുന്നതിനുള്ള പരമാവധി സമയത്തിൽ ഇളവ് ചെയ്യുന്നതാണ്.
വിവരങ്ങൾ ലഭ്യമാക്കുന്നതിനായി നൽകേണ്ടുന്ന ഫീസ്
സർക്കാർ വകുപ്പുകൾ ഒഴിച്ചുള്ള പൊതു വിഭാഗങ്ങളിൽ ആ വിഭാഗത്തിന്റെ ബന്ധപ്പെട്ട അക്കൗണ്ടിലാണ് തുക അടയ്ക്കേണ്ടത്. കേരള വിവരാവകാശ നിയമം- 2006 (Regulation of Fee and Cost Rules) റൂൾ 3, നിബന്ധന (c) യും (d) യും പ്രകാരം സർക്കാർ വകുപ്പുകൾ ഒഴിച്ചുള്ള പൊതു വിഭാഗങ്ങളിൽ ആ വിഭാഗത്തിന്റെ ബന്ധപ്പെട്ട അക്കൗണ്ടിലാണ് തുക അടയ്ക്കേണ്ടത്.
വ്യക്തമായ ഫീസും ഘടനയും പറഞ്ഞിട്ടുള്ള സർവകലാശാലയുടെ സേവനങ്ങൾ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടാൽ നല്കാൻ സാധിക്കുന്നതല്ല. ഉദാഹരണമായി സർട്ടിഫിക്കറ്റിന്റെ ആധികാരികത, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, മാർക്ക് ലിസ്റ്റ്, മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, എലിജിബിലിറ്റി/ ഈക്വലൻസി സർട്ടിഫിക്കറ്റ് മുതലായവ. വിവിധ സര്‍ട്ടിഫിക്കറ്റുകളുടേയും മാര്‍ക്ക് ലിസ്റ്റുകളുടെയും ഫീസ് വിവരം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അപേക്ഷകർക്ക് 20 പേജ് വരെയുള്ള (A4 സൈസ്) വിവരങ്ങൾക്ക് ഫീസ് നൽകേണ്ടതില്ല. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ അപേക്ഷ ഫീസ്, വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഫീസ് എന്നിവ നൽകുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേരളഗവണ്മെന്റ്, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഗ്രാമപ്രദേശത്ത് താമസിക്കുന്നവർക്കു ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറേയും, മുനിസിപ്പാലിറ്റി/കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു മുനിസിപ്പാലിറ്റി / കോർപറേഷൻ സെക്രട്ടറിയെയും ചുമതലപ്പെടുത്തിരിക്കുന്നു.
നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ വിവരങ്ങൾ നൽകാൻ പ്രസ്തുത അധികാരികൾക്ക് കഴിഞ്ഞില്ലെങ്കിൽ, അപേക്ഷകന് സൗജന്യമായി വിവരങ്ങൾ നൽകേണ്ടതാണ്.
അപേക്ഷ നിരസിക്കുകയാണെങ്കിൽ ആ വിവരം സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകനെ അറിയിക്കേണ്ടതാണ്.
അപേക്ഷ നിരസിക്കുന്നതിനുള്ള കാരണം
അപ്പീൽ നൽകുന്നതിനുള്ള സമയ പരിധി
അപ്പീൽ അധികാരിയുടെ വിവരങ്ങൾ
വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ള സംഘടനകൾ
വിവരാവകാശ നിയമം സെക്ഷൻ-24 അനുസരിച്ച് കേരളസർക്കാരിന്റെ കീഴിൽ വരുന്ന ചുവടെ പറഞ്ഞിരിക്കുന്ന സംഘടനകളെ ഒഴിവാക്കിയിട്ടുണ്ട്.
സ്പെഷ്യൽ ബ്രാഞ്ച് സിഐഡി
ക്രൈം ബ്രാഞ്ച് സിഐഡി
ഡിസ്ട്രിക്ട് സ്പെഷ്യൽ ബ്രാഞ്ചുകൾ (എല്ലാ ഡിസ്ട്രിക്ടുകളും/ നഗരങ്ങളും)
ഡിസ്ട്രിക്ട് ആൻഡ് ക്രൈം റെക്കോർഡ് ബ്യൂറോ
പോലീസ് ടെലികമ്മ്യൂണിക്കേഷൻ യൂണിറ്റ്
പോലീസ് ഹെഡ് ക്വാർട്ടേഴ്സിലുള്ള കോൺഫിഡൻഷ്യൽ ബ്രാഞ്ച്, കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും കോൺഫിഡൻഷ്യൽ വിഭാഗങ്ങൾ
സ്റ്റേറ്റ് ആൻഡ് റീജിയണൽ ഫോറൻസിക് ലബോറട്ടറികൾ
സ്റ്റേറ്റ് ആൻഡ് ഡിസ്ട്രിക്റ്റ് ഫിംഗർ പ്രിന്റ് ബ്യൂറോ
എന്നാൽ അഴിമതി, മനുഷ്യാവകാശ ലംഘനം എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചാണ് അപേക്ഷകന് അറിയേണ്ടതെങ്കിൽ വിവരങ്ങൾ നൽകേണ്ടതാണ്. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാനായി അപേക്ഷ നൽകിയാൽ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷന്റെ അനുവാദം ലഭിച്ചതിനു ശേഷം മാത്രമേ വിവരങ്ങൾ നൽകാവൂ. അപേക്ഷ സ്വീകരിച്ച് 45 ദിവസത്തിനുള്ളിൽ അപേക്ഷകന് ആവശ്യമായ വിവരങ്ങൾ നൽകേണ്ടതാണ്.
ബന്ധപ്പെട്ട ലിങ്കുകള്‍